Advertisement

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ

April 2, 2022
1 minute Read

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വിലകൂടും. ലിറ്ററിന് 22 രൂപയാണ് വർധിക്കുക. മണ്ണെണ്ണ ലിറ്ററിന് 81 രൂപയാകും. നിലവിൽ 59 രൂപയാണ് വില. എന്നാൽ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്.

Read Also : വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 250 രൂപ വർധിച്ചു

കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന്‌ എട്ട്‌ രൂപ കൂട്ടിയിരുന്നു. എന്നാൽ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്‌റ്റോക്ക്‌ ചെയ്‌തിരുന്നതിനാൽ വർധിച്ച വില ഗുണഭോക്താക്കളിൽനിന്ന്‌ ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ്‌ മണ്ണെണ്ണയുടെ വില ഇരട്ടിയായി കൂട്ടിയത്.

Story Highlights: Kerosene price hike kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top