മാമ്പഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടികാണിക്കാറുമുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ വാസ്തവം.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കോപ്പര്‍, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴങ്ങള്‍ക്ക് പോഷകഗുണമുണ്ട്. അതില്‍ ഒരു ശതമാനം കൊഴുപ്പ് മാത്രമേയുള്ളൂ. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
മാമ്പഴത്തിലെ ഡയറ്ററി ഫൈബര്‍ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
മാമ്പഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തില്‍ കഴിച്ചാല്‍ അത് ഭാരം കൂടാന്‍ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും. ഗുണങ്ങള്‍ ലഭിക്കാന്‍ പഴം പഴമായി തന്നെ കഴിക്കണമെന്നും അവര്‍ പറയുന്നു.
Story Highlights: Can eating mango help you gain weight?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here