ദേശീയ അസംബ്ലി യോഗത്തിൽ നിന്ന് ഇമ്രാൻഖാൻ വിട്ടുനിൽക്കുമെന്ന് സൂചന

ദേശീയ അസംബ്ലി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയ നീക്കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താനിൽ അവിശ്വാസ പ്രമേയം വൈകുകയാണ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള 172 വോട്ടുകള്‍ ലഭിക്കുമോ എന്നത് നിര്‍ണാകമാണ്. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം. അവിശ്വാസ പ്രമേയം വിജയിച്ചാൽ ഇമ്രാൻ ഖാനെ ജയിലലടയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 177 പ്രതിപക്ഷ അംഗങ്ങളും പാകിസ്താൻ പാർലമെന്റിലെത്തിയിട്ടുണ്ട്.
Read Also : പാക് ദേശീയ അസംബ്ലി തുടങ്ങി; സ്‌പീക്കർക്കെതിരെയും അവിശ്വാസം
175നുമേല്‍ അംഗങ്ങളുടെ പിന്തുണ തങ്ങളോടൊപ്പമുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. 172 എന്ന മാന്ത്രികസംഖ്യയിലേക്ക് ഇമ്രാന്‍ ഖാന് എത്താന്‍ യാതൊരു സാധ്യതയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 24 എംപിമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞിരുന്നു.
Story Highlights: Imran Khan will abstain from the National Assembly meeting?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here