Advertisement

‘സിങ്കം സിംഗിളാത്താന്‍ വരുവേ’ പക്ഷെ സംഭവിച്ചതോ; വിഡിയോ വൈറല്‍

April 3, 2022
3 minutes Read
lion climbing tree save from a bunch of buffalo

കാട്ടിലെ രാജാക്കന്‍മാര്‍ എന്നാണ് സിംഹംങ്ങളെ പൊതുവെ വിളിക്കാറുള്ളത്. രൂപം കൊണ്ടും ശൗര്യം കൊണ്ടുമെല്ലാം കാട്ടിലെ രാജാവ് എന്ന പേര് സിംഹത്തിന് ചേര്‍ന്നത് തന്നെയാണ്. ധൈര്യത്തിന്റെ പ്രതീകമായും സിംഹത്തെ ഉപയോഗിക്കാറുണ്ട്.

കാട്ടിലെ രാജാവായ സിംഹം അതിന്റെ ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കൂട്ടം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനാണ് സിംഹത്തിന്റെ അവസാന അടവ്.

സിംഹത്തെ കാത്ത് കാട്ടുപോത്ത് കൂട്ടം താഴെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. സൗത്ത് ആഫ്രിക്കയിലെ കുര്‍ഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വിഡിയോ. മറ്റ് മൃഗങ്ങള്‍ സിംഹങ്ങളെ ആക്രമിക്കുന്ന വിഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ജീവന്‍രക്ഷാര്‍ത്ഥം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന സിംഹത്തെ ആദ്യമായാണ് കാണുന്നതെന്നാണ് നെറ്റിസന്‍സ് പറയുന്നത്.

Read Also : എയർ ഏഷ്യാ വിമാനത്തിൽ പാമ്പ്; വിഡിയോ

Story Highlights: lion climbing tree save from a bunch of buffalo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top