സർക്കാർ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി

സർക്കാർ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാട്. സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാൻ മാസത്തിൽ സിൽവർ ലൈൻ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഗവൺമെന്റിന്റെ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി തീരുമാനിച്ചാൽ പങ്കെടുക്കാം, ഇല്ലെങ്കിൽ പങ്കെടുക്കില്ല. കല്ലിടൽ ഒരുപാട് ആളുകൾക്ക് വിഷമം ഉണ്ടാക്കുന്നു എന്നത് വസ്തതുതയാണ്. അപ്പോൾ റംസാൻ മാസത്തിൽ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ ആലോചിക്കേണ്ട കാര്യമാണ്’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ഇന്ന് നടക്കുന്ന ഒന്നാം വാർഷിക ചടങ്ങ് പ്രതിപക്ഷനേതാവ് വി ഡി സതീശന് പങ്കെടുക്കില്ല. കണ്ണൂരിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സിൽവർലൈനിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.
Story Highlights: muslim league will not participate anniversary celebrations of government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here