സിൽവർ ലൈൻ : മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്. ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. ( rajagiri temporarily stops silverline survey )
ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് നിലപാട്. പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന രാജഗിരി സർക്കാരിനെ അറിയിച്ചത്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.
Story Highlights: rajagiri temporarily stops silverline survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here