Advertisement

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ…

April 3, 2022
2 minutes Read
Ways to get rid of fatigue

പലപ്പോഴും കാരണം പോലും അറിയാതെ വരുന്നതാണ് ക്ഷീണം. കൃത്യമായി മെഡിക്കല്‍ സംവിധാനങ്ങളെ ആശ്രയിക്കാനോ ക്ഷീണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനോ പരിഹരിക്കാനോ പലരും ശ്രമിക്കുന്നുമില്ല. ജോലി സ്ഥലത്തും വീട്ടിലുമെല്ലാം ക്ഷീണം അനുഭവപ്പെട്ടേക്കാം. അമിതമായ ചൂട്, ശരീരത്തില്‍ ജലാംശത്തിന്റെ കുറവ്, തുടങ്ങിയവ ക്ഷീണത്തിന് കാരണമാകും. ക്ഷീണമകറ്റാന്‍ ഒട്ടേറെ വഴികളുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെ ഈ അവസ്ഥ മറികടക്കാന്‍ സാധിക്കും.

ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുക, ആവശ്യത്തിന് ഉറക്കം കിട്ടാതെ വരിക, ഭക്ഷണം കഴിക്കുന്നതിലെ അലംഭാവം, തൈറോയ്ഡ്, തുടങ്ങിയവ ശരീരത്തെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്നു. ക്ഷീണമകറ്റാന്‍ വീട്ടില്‍ തന്നെ എന്തെല്ലാം ചെയ്യാമെന്ന് പരീക്ഷിച്ചുനോക്കാം.

മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍-അതായത് ചെറുപയര്‍, കടല എന്നിവ മികച്ച പ്രതിരോധ ശേഷിക്ക് ഗുണകരമാണ്. നിത്യേന ഈ വിഭവങ്ങള്‍ ഒരു നേരമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മുളപ്പിച്ച ചെറുപയര്‍ അല്‍പം ഫ്രഷായ തേങ്ങ ചേര്‍ത്ത് കുട്ടികള്‍ക്കും കൊടുക്കാം. ഇത് നല്ലൊരു ബ്രേക്ക്ഫാസ്റ്റ് കൂടിയാണ്.
മുളപ്പിച്ച ചെറുപയറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പിഎച്ച് ലെവല്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന തേന്‍ ക്ഷീണത്തിന് നല്ലൊരു മരുന്നാണ്. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ തേന്‍ സഹായിക്കും. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനും. ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചെറുചൂടുവെള്ളത്തില്‍ എന്നും കഴിക്കുന്നത് വഴി ക്ഷീണം അകറ്റാവുന്നതാണ്.

Read Also : ദിവസവും എത്രതവണ കുളിക്കാറുണ്ട്? കുളിയും ആരോഗ്യവും വ്യക്തിശുചിത്വവും

അമിതമായ ക്ഷീണത്തിന് മറ്റൊരുമാര്‍ഗമാണ് നെല്ലിക്ക. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും നെല്ലിക്ക ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയേറെ നല്ലതാണ്.

Story Highlights: Ways to get rid of fatigue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top