Advertisement

നാളെയും കൂടും; പെട്രോള്‍ വിലയിലും ഡീസല്‍ വിലയിലും വര്‍ധനയുണ്ടാകും

April 4, 2022
1 minute Read

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നാളെയും വര്‍ധിപ്പിക്കും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. വില കൂടുന്നതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 114.33 രൂപയും ഡീസല്‍ ലിറ്ററിന് 100.88 രൂപയുമാകും. (fuel price hike tomorrow)

പതിവുതെറ്റാതെ ഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. മാര്‍ച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വര്‍ധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതല്‍ ഇന്ധന വില വീണ്ടും ഉയരാന്‍ തുടങ്ങി. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.

Story Highlights: fuel price hike tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top