ഐപിഎല്ലിൽ മൂന്നാമങ്കത്തിനൊരുങ്ങി രാജസ്ഥാൻ; ഇന്ന് ബാംഗ്ലൂരിനെ നേരിടും

ഐപിഎല്ലിൽ ജയം തുടരാന്‍ സഞ്ജുവും സംഘവും ഇന്ന് മൂന്നാമങ്കത്തിനിറങ്ങും. രാജസ്ഥാൻ ഇന്ന് ബാംഗ്ലരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയം എന്ന ലക്ഷ്യത്തിനാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ.
രാജസ്ഥാൻ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ശക്തമാണ്. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോർ ബോർഡിന് വേഗമുറപ്പ്. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും ശക്തമാണ്.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയാണ് ബാംഗ്ലൂരിന്.
രാജസ്ഥാന്‍ റോയല്‍സ് ടീം : Sanju Samson, Jos Buttler, Yashasvi Jaiswal, R Ashwin, Trent Boult, Shimron Hetmyer, Devdutt Padikkal, Prasidh Krishna, Yuzvendra Chahal, Riyan Parag, KC Cariappa, Navdeep Saini, Obed McCoy, Anunay Singh, Kuldeep Sen, Karun Nair, Dhruv Jurel, Tejas Baroka, Kuldip Yadav, Shubham Garhwal, Jimmy Neesham, Nathan Coulter-Nile, Rassie van der Dussen, Daryl Mitchell.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: Virat Kohli, Glenn Maxwell, Mohammed Siraj, Faf du Plessis, Harshal Patel, Wanindu Hasaranga, Dinesh Karthik, Anuj Rawat, Shahbaz Ahamad, Akash Deep, Josh Hazlewood, Mahipal Lomror, Finn Allen, Sherfane Rutherford, Jason Behrendorff, Suyash Prabhudessai, Chama Milind, Aneeshwar Gautam, Karn Sharma, Siddharth Kaul, Rajat Patidar, David Willey.
Story Highlights: ipl 2022 rajasthan royals vs royal challengers bangalore match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here