Advertisement

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിയെന്ന് റിപ്പോർട്ട്

April 5, 2022
1 minute Read

ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അയൽ രാജ്യമായ ശ്രീലങ്ക ഐപിഎൽ സംപ്രേഷണം നിർത്തിയത്. ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ ചാനലിനെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ട് ദിനപത്രങ്ങൾ അച്ചടി നിർത്തിയതിനാൽ ശ്രീലങ്കയിൽ ഐപിഎലിനുള്ള പത്ര റിപ്പോർട്ടും ലഭിക്കാതെയായി. ശ്രീലങ്കൻ മാധ്യമമായ ജാനി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിൽ കടലാസ് വില താങ്ങാൻ കഴിയാത്തതിനാലാണ് ദിനപത്രങ്ങൾ അച്ചടി നിർത്തിയത്. നിലവിൽ ഈ പത്രങ്ങളൊക്കെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. രാജ്യത്തെ പല ടെലിവിഷൻ ചാനലുകളും അടച്ചുപൂട്ടി.

ശ്രീലങ്കയിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. ബേസിൽ രജപക്‌സെയെ ധനമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതുകൊണ്ടൊന്നും ജനരോഷം അടങ്ങിയിട്ടില്ല. പ്രതിപക്ഷം നിസ്സഹകരിച്ചതോടെ ദേശീയ സർക്കാർ രൂപീകരണവും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

ശ്രീലങ്കയിൽ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളിൽ സ്ഥാനം രാജിവച്ചു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്.

ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കൻ തമിഴരുടെ പ്രധാന ഉപജീവനമാർഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.

സാധാരണ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന വടക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരുദിവസം പോലും കടലിൽ പോകാൻ കഴിയുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു നാടൻ മത്സ്യബന്ധനബോട്ടിന് ഒരു ദിവസം കടലിൽ പോകാൻ മാത്രം30 ലിറ്റർ മണ്ണെണ്ണ വേണം.എന്നാലിപ്പോൾ ആഴ്ചയിൽ ഒരു തവണ 20 ലിറ്റർ മണ്ണെണ്ണ മാത്രമാണ് കിട്ടുന്നത്. ഇതിനുപുറമെ, ഐസ് ബാറുകളുടെ ദൗർലഭ്യവും കൊളംബോയിലേക്കും മറ്റും വിൽപനയ്ക്കായി കൊണ്ടുപോകാൻ ഗതാഗത സൗകര്യമില്ലാത്തതും മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ്.

Story Highlights: ipl broadcast stop srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top