സച്ചിൻ പോലും ഏകദിനത്തിൽ സെഞ്ചുറിയടിക്കാൻ സമയമെടുത്തു; ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ സെലക്ടർ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ മുഖ്യ സെലക്ടർ കിരൺ മോറെ. പന്തിന് ഇതുവരെ ഏകദിനത്തിൽ സെഞ്ചുറിയില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുൻ സെലക്ടർ. നിലവിൽ ഐപിഎൽ ക്ലബ് മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് ആണ് മോറെ.
“പന്തിലുള്ള പ്രതീക്ഷകൾ ബാറ്റിംഗിലാണ്. അവന് ഒരുപാട് സമ്മർദ്ദമുണ്ട്.പക്ഷേ, അവൻ സ്വയം നവീകരിച്ച് ബാറ്റിംഗ് മെച്ചപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സച്ചിൻ പോലും ഏകദിനത്തിൽ സെഞ്ചുറിയടിക്കാൻ സമയമെടുത്തു.”- മോറെ പറഞ്ഞു. 79ആം ഇന്നിംഗ്സിലാണ് സച്ചിൻ ആദ്യ ഏകദിന സെഞ്ചുറി നേടിയത്. നിലവിൽ 24 ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ പന്തിൻ്റെ ഉയർന്ന സ്കോർ 85 ആണ്. 32.5 ശരാശരിയിൽ 715 റൺസാണ് താരത്തിനുള്ളത്.
Story Highlights: kiran more sachin tendulkar rishabh pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here