Advertisement

മാക്സ്‌വൽ ഇന്നിറങ്ങും?; സഞ്ജുവും സംഘവും ഇന്ന് ആർസിബിയ്ക്കെതിരെ

April 5, 2022
2 minutes Read
rajasthan royal challengers ipl

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. വിവാഹത്തിനു ശേഷം തിരികെ ക്യാമ്പിലെത്തിയ ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്‌വൽ ഇന്ന് ആർസിബിക്കായി കളിച്ചേക്കും. തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. ബാംഗ്ലൂർ ആവട്ടെ, 2 മത്സരങ്ങൾ കളിച്ച് ഒരെണ്ണം ജയിച്ചു. (rajasthan royal challengers ipl)

കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി കളിച്ച മൂന്ന് താരങ്ങൾ ഇത്തവണ രാജസ്ഥാനൊപ്പമാണ്. യുസ്‌വേന്ദ്ര ചഹാൽ, ദേവ്ദത്ത് പടിക്കൽ, നവദീപ് സെയ്നി എന്നീ താരങ്ങളാണ് പഴയ ക്ലബിനെതിരെ ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിൽ രാജസ്ഥാനൊപ്പമുണ്ടായിരുന്ന അനുജ് റാവത്ത് ഇത്തവണ ബാംഗ്ലൂർ ജഴ്സിയിലും കളിക്കും.

Read Also : പൊരുതിവീണ് സൺറൈസേഴ്സ്; ലക്നൗവിന് രണ്ടാം ജയം

അഴിച്ചുപണിത ബൗളിംഗ് വിഭാഗമാണ് രാജസ്ഥാൻ്റെ പ്രധാന കരുത്ത്. ട്രെൻ്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാരും യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ എന്നീ സ്പിന്നർമാരും അണിനിരക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് വളരെ മികച്ചതാണ്. മൂന്നാം പേസറും ഡെത്ത് ഓവറുകളുമാണ് രാജസ്ഥാൻ്റെ തലവേദന. ഡുപ്ലെസിക്കെതിരെ മികച്ച റെക്കോർഡുള്ള ബോൾട്ട് ആർസിബി ക്യാപ്റ്റനു ഭീഷണി ആയേക്കും. രാജസ്ഥാൻ്റെ ബാറ്റിംഗ് നിര ഇതുവരെ കൃത്യമായി ക്ലിക്കായിട്ടുണ്ട്. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ ഫോം അത്ര മികച്ചതല്ലെങ്കിലും ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്‌മെയർ, ദേവ്ദത്ത് പടിക്കൽ എന്നിവർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. മൂന്ന്, നാല് നമ്പരുകളിൽ ദേവ് ഇറങ്ങുന്നത് രാജസ്ഥാനു തിരിച്ചടിയാവുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

റോയൽ ചലഞ്ചേഴ്സ് ആവട്ടെ, മാക്സ്‌വെൽ തിരികെയെത്തുമ്പോൾ കരുത്തേറിയാണ് ഇന്നിറങ്ങുക. സീസണിൽ മികച്ച പ്രകടനങ്ങളോടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ആകാശ് ദീപിനൊപ്പം ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും ഉൾപ്പെടുന്ന ബൗളിംഗ് നിര മികച്ചത് തന്നെയാണ്. സിറാജ് തല്ലു വാങ്ങിയെങ്കിലും വിക്കറ്റും വീഴ്ത്തുന്നുണ്ട്. മാസ്ക്‌വൽ എത്തുമ്പോൾ ഷെർഫെയിൻ റൂതർഫോർഡ് പുറത്തായേക്കും. സ്പിന്നർ വനിന്ദു ഹസരങ്ക മികച്ച ഫോമിലാണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ മികച്ച റെക്കോർഡും ഹസരങ്കയ്ക്കുണ്ട്. ഷഹബാസ് അഹ്മദും കൗശലക്കാരനായ ബൗളറാണ്. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഓപ്പണർ അനുജ് റാവത്തിൻ്റെ ഫോം മാത്രമാണ് തലവേദന. എങ്കിലും റാവത്ത് തുടർന്നേക്കും. റാവത്ത് പുറത്തായാൽ രജത് പാട്ടിദാർ ടീമിലെത്തും.

Story Highlights: rajasthan royals royal challengers bangalore ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top