‘ബിജെപി ബദൽ രാഷ്ട്രീയം’; ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള

കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഐഎം. സിപിഐഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്ട്രീയം പ്രധാന ചർച്ചയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം വേണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.(srp on allinace with congress)
ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണം.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
കേന്ദ്രസര്‍ക്കാരിനോടുളള സിപിഐഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിലേത് ആര്‍എസ്എസ്. നയിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുളള സര്‍ക്കാരെന്നും എസ് ആർപി വ്യക്തമാക്കി. സിപിഐഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് നാളെ കണ്ണൂരിൽ തുടക്കമാകും. കേന്ദ്ര നേതാക്കളടക്കം 815 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Story Highlights: srp on allinace with congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here