സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി; പന്നിയങ്കരയില്‍ പ്രതിഷേധം; യാത്രക്കാരെ ഇറക്കിവിട്ടു

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതോടെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. രാവിലെ പത്ത് മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നെന്ന് ടോള്‍ കമ്പിനി അധികൃതര്‍ അറിയിച്ചിരുന്നു.
ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുമായി നടത്തിയ ചര്‍ച്ചയില്‍ നാലാം തീയതി വരെ ഇളവ് അനുവദിക്കുകയായിരുന്നു. എന്നാല്‍ ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബസുകള്‍ പന്നിയങ്കരയില്‍ നിര്‍ത്തിയിടാന്‍ ബസ് ഉടമകളുടെ തീരുമാനിച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. 50 തവണ കടന്നുപോകാന്‍ 10400 രൂപയാണ് സ്വകാര്യബസുകള്‍ ടോള്‍ നല്‍കേണ്ടത്.
Read Also : ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്
ടോള്‍ നല്‍കേണ്ടി വന്നാല്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതിമാസം 9400 രൂപ നല്‍കാനാകില്ലെന്നാണ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
Story Highlights: toll collecting from private bus panniyankara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here