Advertisement

ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂ; സാമ്പത്തിക നയം രാജ്യത്തെ തകർത്തു; ഡി രാജ

April 6, 2022
2 minutes Read

ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും രാജ പറഞ്ഞു.(cpim party congress d-raja)

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ഡി രാജ വ്യക്തമാക്കി.ആർഎസ്എസിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷവും മതേതര പാർട്ടികളും പ്രാദേശിക പാർട്ടികളും ഒന്നിക്കണം.കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും രാഷ്ട്രീയമായും ആശയപരമായും ആർഎസ്എസിനെ പരാജയപ്പെടുത്തണമെന്നും ഡി രാജ വ്യക്തമാക്കി.

Story Highlights: cpim party congress d-raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top