‘യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന’; സിപിഐഎം പാർട്ടി അംഗത്വത്തിനുള്ള യോഗ്യത കർശനമാക്കുന്നു

പാർട്ടി അംഗത്വത്തിനുള്ള യോഗ്യത കർശനമാക്കുന്നു. യോഗ്യതയുള്ളവരെ പാർട്ടി അംഗങ്ങൾ ആകുന്നെന്ന് ഉറപ്പ് വരുത്തണമെന്ന സിപിഐഎം റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. അംഗത്വം പുതുക്കുമ്പോൾ നിശ്ചയിച്ച മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. ബ്രാഞ്ചുകൾ ശക്തിപ്പെടുത്തണം ഇതിനായി ആറ് മാസം സമയപരിധി നിശ്ചയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.(cpim party congress membership report)
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
കൂടാതെ ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിശീലനം നൽകണമെന്ന് സിപിഐഎം സംഘടന റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷത്തെ പാർട്ടി അംഗത്വത്തിൽ യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകണം. യുവാക്കളായ പൂർണസമയ പ്രവർത്തകരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പങ്കെടുക്കുന്നത്.ചൊവ്വാഴ്‌ച പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന് പാർട്ടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു.
Story Highlights: cpim party congress membership report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here