കുട്ടികൾ ജയിക്കട്ടെയെന്ന് ഭാര്യ, വിട്ടുകൊടുക്കാതെ മെസി| video

കാൽപ്പന്തു കളിയുടെ പര്യായമാണ് ലയണൽ മെസി. ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഗോൾ മഴ തീർക്കുന്ന മെസി പോരാട്ട വീര്യത്തിൻ്റെ പ്രതീകമാണ്. വീട്ടുമുറ്റത്തെ മൈതാനിയിൽ മക്കൾക്കൊപ്പം പന്ത് തട്ടുമ്പോഴും മെസിയുടെ മത്സരബുദ്ധിയ്ക്ക് കുറവില്ല. മക്കൾക്കൊപ്പമുള്ള ഇതിഹാസ താരത്തിൻ്റെ പന്തു കളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഭാര്യ അന്റോണേല റോക്കൂസോ.
‘മക്കൾ ജയിക്കട്ടെ’ എന്ന കുറിപ്പോടെയായിരുന്നു ഇൻസ്റ്റഗ്രാം സ്‌റ്റോറി. മകന് പലവട്ടം ബോൾ പാസ് ചെയ്ത ശേഷം മെസി തന്നെ ഗോളടിക്കുന്നതാണ് വീഡിയോയിലുള്ളത്. തിയാഗോ, മാറ്റിയോ, സിറോ എന്നിവരാണ് മെസ്സിയുടെ മക്കൾ. ഓൺലൈനിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ലക്ഷകണക്കിന് ലൈക്കുകലാണ് ലഭിക്കുന്നത്.
“Let the kids win” Antonela to Messi playing with their kids ?❤️
— ESPN FC (@ESPNFC) April 4, 2022
(via antonelaroccuzzo/IG) pic.twitter.com/yBXGkTv5AV
ഫുട്ബോൾ താരത്തിന്റെ ആരാധകർ അഭിപ്രായങ്ങൾ കമന്റ് വിഭാഗത്തിൽ പങ്കിട്ടു. “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനും പിതാവും” ഒരു ഉപയോക്താവ് എഴുതി. ഭാവി ഗോൾകീപ്പർ തിയാഗോ(മെസിയുടെ മകൻ) എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായ മെസി ക്ലബ് കരിയറിൽ 691 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കളിക്കുന്ന താരം ഏഴുവട്ടം ബാളൻ ഡോർ നേടിയിട്ടുണ്ട്.
Story Highlights: Messi plays football with his sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here