സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറില്ല; അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് കെ റെയിൽ; വി ഡി സതീശൻ

അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര അനുമതി ലഭിച്ചാലും കെ റെയിൽ സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറില്ല. വികസന വിരുദ്ധതയുടെ ഭൂതകാലം പിണറായി വിജയൻ മറക്കരുതെന്ന് വി ഡി സതീശൻ വിമർശിച്ചു.(vdsatheeshan against krail)
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട, സിൽവർ ലൈനിന്റെ പിറകെ പോകാതെ ഭരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ എല്ലാ പദ്ധതികൾക്കും എതിരായി നിലപാട് എടുത്ത ആളാണ് പിണറായി വിജയൻ. അദ്ദേഹം കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട. ശമ്പളം കൊടുക്കാൻ പണമില്ലാതെ കടം വാങ്ങുകയാണ് സംസ്ഥാനം.
നിത്യ ചെലവിന് പണമില്ലാത്ത അവസ്ഥയിലാണ് കെ-റെയിൽ കൊണ്ട് വരുന്നത്. സംഘ പരിവാറുമായി ഇടനിലക്കാരെ വച്ച് ചർച്ച ചെയ്യുകയാണ്. വലിയ കൊടുക്കൽ വാങ്ങൽ ബി.ജെ.പിയുമായുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കെ വി തോമസ് കോൺഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല. സിപിഐഎമ്മുമായി കൈകൊടുക്കാനില്ല, സിപിഐഎം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏത് ഉത്തരവാദിത്തം കൊടുത്താലും അദ്ദേഹം അത് ഭംഗിയായി ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights: vdsatheeshan against krail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here