Advertisement

ആവേശ മുൾമുനയിൽ പ്രേക്ഷകരെ എത്തിച്ച് ‘ബീസ്റ്റ്’ മലയാളം ട്രെയ്‌ലർ എത്തി….

April 7, 2022
1 minute Read

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് പടമാണ് ‘ബീസ്റ്റ്’. ആക്ഷൻ ത്രില്ലർ പടമായ ബീസ്റ്റ് പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും എന്നു തന്നെയാണ് ട്രെയ്‌ലർ നൽകുന്ന സൂചന. തമിഴിൽ കൂടാതെ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി. നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മോള്‍ പിടിച്ചെടുത്ത്‌ സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളെ ട്രെയ്‌ലറില്‍ കാണാം. തീവ്രവാദികളുടെ ബന്ധനത്തിലായവര്‍ക്ക്‌ മുന്നില്‍ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന വിജയിയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്‌.

വീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് ബീസ്റ്റിൽ വിജയ് എത്തുന്നത്. ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്‌. ഏപ്രില്‍ 13ന്‌ എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. സിനിമ കാത്തിരിക്കുന്ന ആകാംഷ വർദ്ധിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്. അത് പ്രേക്ഷക പ്രതീക്ഷ വർധിക്കാനും കാരണമായിട്ടുണ്ട്. ‘അറബിക് കുത്ത്’ എന്ന ആദ്യ ഗാനം യൂട്യൂബിൽ 200 ദശലക്ഷം വ്യൂസ് ആണ് സ്വന്തമാക്കിയത്. രണ്ടാമതായി പുറത്തിറങ്ങിയ ‘ജോളി ഓ ജിംഖാന’ എന്ന രണ്ടാമത്തെ ഗാനവും ഇതിനോടകം 20 മില്യൺ വ്യൂസ് യൂട്യൂബിൽ നേടിക്കഴിഞ്ഞു.

വിജയുടെ 65ാമത്‌ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിന് ഉണ്ട്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് ‘ബീസ്‌റ്റ്’. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും റിലീസിന് മുൻപ് തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

Story Highlights: beast malayalam movie trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top