സിപിഐഎം പാർട്ടി കോണ്‍ഗ്രസ്: കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച ഇന്ന്

സിപിഐഎം പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച ഇന്നാരംഭിക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ബിജെപിക്കെതിരായ ദേശീയ ബദലിന്റെ കാര്യത്തിൽ പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ പാർട്ടി നിലപാട് സ്വീകരിക്കും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇന്ന് പൊതു ചർച്ച ആരംഭിക്കുന്നത്. സാർവദേശീയ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രമേയത്തിലുള്ളത്. കേരളത്തിൽ നിന്നും മന്ത്രി പി രാജീവ്, ടി എൻ സീമ, കെ കെ രാകേഷ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. അതേസമയം കോൺഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ട്.
കോൺഗ്രസുമായി പ്രാദേശിക പ്രത്യേകതയുടെ അടിസ്ഥാനത്തിൽ സഖ്യമോ സഹകരണമോ ആകാമെന്ന നിലപാടിലായിരുന്നു ബംഗാൾ ഘടകത്തിന്. ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നൽകും. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു.
Story Highlights: cpim party congress second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here