Advertisement

മാസ്ക് ഒഴിവാക്കില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

April 7, 2022
1 minute Read

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്. അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കേരളത്തില്‍ 291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Read Also : ഇന്ന് 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.

Story Highlights: Government lifts Covid restrictions Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top