Advertisement

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണം; കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി

April 7, 2022
1 minute Read
petetion in mullapperiyar case verdict tomorrow

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.

Read Also : മുല്ലപ്പെരിയാര്‍ തര്‍ക്കം ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം; അനുകൂലിച്ച് തമിഴ്‌നാട്; ഉറച്ച നിലപാടെടുക്കണമെന്ന് കേരളം

മേല്‍നോട്ട സമിതി അധ്യക്ഷനായി കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കാനാകില്ല. കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ് നിലവിലെ മേല്‍നോട്ട സമിതി അധ്യക്ഷന്‍. അതില്‍ മാറ്റം വേണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ ഉത്തരവ് പറയാനും സുപ്രിംകോടതി തീരുമാനിച്ചു.

Story Highlights: petetion in mullapperiyar case verdict tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top