കെ വി തോമസിന്റെ വിലക്ക് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം; എസ്. രാമചന്ദ്രന്‍പിള്ള

കെ വി തോമസിന്റെ വിലക്ക് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയാനാകില്ല എന്നും എസ്ആര്‍പി വ്യക്തമാക്കി.
എന്നാല്‍ കെ വി തോമസിന്റെ രാഷ്ട്രീയ ചുവടുമാറ്റം സംബന്ധിച്ച് സസ്പെന്‍സ് നിലനില്‍ക്കുന്നതിനിടെ കെ വി തോമസ് ധീരമായ നിലപാട് സ്വീകരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് എം എ ബേബി പ്രതികരിച്ചു. നെഹ് റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് കെ വി തോമസ് എന്നും എം എ ബേബി പറഞ്ഞു.
അതേസമയം സെമിറാനില് പങ്കെടുക്കാനുള്ള സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ നിരസിച്ചിട്ടില്ല എന്നതിനാല്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന് പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് അല്പസമയത്തിനകം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കും. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നെഹ്റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ തടയരുതെന്നും എം വി ജയരാജന് ഓര്‍മിപ്പിച്ചു.
Read Also : എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം: ഇ പി ജയരാജൻ
കെ വി തോമസ് കോണ്‍ഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല എന്നായിരുന്നു സിപിഐഎം പ്രവേശം സംബന്ധിച്ച് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സിപിഐഎമ്മുമായി കൈകൊടുക്കാനില്ല, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Story Highlights: s ramachandran pillai responing to the entry of kv thomas into cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here