ഇതാണ് വിലയെങ്കിൽ പാവപ്പെട്ടവൻ എന്ത് കഴിക്കും? മോദിയുടെ പഴയ വിഡിയോ പങ്കുവെച്ച് തരൂർ

വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവച്ച് ശശി തരൂർ എംപി. 2013ൽ മുൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയിൽ ചോദിക്കുന്നത്.
ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിൻ്റെ പോസ്റ്റ്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മൻമോഹൻ സിംഗിനെതിരെ രൂക്ഷ വിമർശനമാണ് വിഡിയോയിൽ ഉന്നയിക്കുന്നത്. ” അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കിൽ പാവപ്പെട്ടവൻ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മൻമോഹൻ സിംഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.” – മോദി പറയുന്നു.
Couldn’t have put it better myself! pic.twitter.com/lQExynvwyi
— Shashi Tharoor (@ShashiTharoor) April 6, 2022
കുട്ടികൾ രാത്രി വിശന്ന് നിലവിളിക്കുകയാണ്. അമ്മമാർ കണ്ണീർ കുടിച്ച് ഉറങ്ങുന്നു. ഇന്ത്യയിൽ ഇന്ന് ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ല. പാചകവാതക സിലിണ്ടറിന് നമസ്ക്കാരം പറഞ്ഞിട്ട് വേണം വോട്ട് ചെയ്യാൻ പോകേണ്ടതെന്നും പ്രസംഗത്തിൽ മോദി പറയുന്നുണ്ട്.
Story Highlights: tharoor tweet against modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here