വിവിധ ഫോണ്ടുകളിൽ എഴുതി ഓട്ടിസം ബാധിതനായ കൊച്ചുമിടുക്കൻ; വിഡിയോ വൈറൽ

നമ്മളെ അതിശയിപ്പിക്കുന്ന വിധത്തിൽ മികവു പ്രകടിക്കുന്നവർ ഏറെയാണ്. ഭിന്നശേഷിക്കാരായ കുട്ടികളിൽ പലരും പല തലങ്ങളിൽ വൈദഗ്ധ്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സെബാസ്റ്റ്യൻ എന്ന അഞ്ചു വയസുകാരൻ ചോക്കുകൊണ്ട് വിവിധ ഫോണ്ടുകളിൽ എഴുതുന്നതാണ് വിഡിയോയിലുള്ളത്. ഹൈപ്പർലെക്സിയ എന്ന അവസ്ഥയുള്ള സെബാസ്റ്റ്യൻ അനായാസം നിരത്തിൽ വിവിധ ശൈലികളിൽ എഴുതുന്നതു കാണാം. ഓരോ ഫോണ്ടുകൾ ഏതാണെന്നു പറഞ്ഞാണ് സെബാസ്റ്റ്യൻ എഴുതുന്നത്.
വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉടനെ തന്നെ നിരവധി പേരാണ് സെബാസ്റ്റ്യനെ പ്രശംസിച്ച് എത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുത്തിലും വായനയിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന സെബാസ്റ്റ്യന്റെ ടിക്ടോക് വിഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ലിറ്റിൽ ഐൻസ്റ്റീൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സെബാസ്റ്റ്യനായി ഒരു പേജുമുണ്ട്. മാത്രമല്ല മുമ്പും വിവിധ ഫോണ്ടുകളിൽ എഴുതിയതിന്റെ ചിത്രങ്ങളും വിഡിയോകളും സെബാസ്റ്റ്യന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Story Highlights: 5-Year-old Child With Autism Writes in Different Fonts, Incredible Video Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here