2020-21കാലയളവിൽ കോൺഗ്രസിന്റെ വരുമാനം കുറഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്

2020-21കാലയളവിൽ കോൺഗ്രസിന്റെ വരുമാനം കുറഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിട്ടുളളത്. 2020- 21 കാലയളവിലെ കോൺഗ്രസിന്റെ വാർഷിക റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. എഐസിസി അംഗങ്ങളിൽ നിന്നോ എംപിമാർ, എംഎൽഎമാരിൽ നിന്നോ ഒരു തരത്തിലുളള സംഭാവനയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും കണക്കുകൾ പറയുന്നു.(Congress income decreased in to Rs 285 crore the report is out)
2019-20ൽ 682.21 കോടിയുണ്ടായിരുന്ന കോൺഗ്രിസിന്റെ വരുമാനം 285.76 കോടിയായി കുറഞ്ഞുവെന്നാണ് കണക്കുകൾ പറയുന്നത്.2019ലെ തെരഞ്ഞെടുപ്പിൽ 998 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. അത് പിന്നീട് 209 കോടിയായി താഴ്ന്നു.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
2019-20 കാലയളവിൽ പാർട്ടിക്ക് എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും 29.67 ലക്ഷം രൂപ ലഭിച്ചു, തെരഞ്ഞെടുപ്പ് ബോണ്ടായി 317.86 കോടിയും കോൺഗ്രസ് അനുഭാവികളിൽ നിന്ന് 52,000 രൂപ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേ തെരഞ്ഞെടുപ്പ് വർഷം കമ്പനി ദാതാക്കളിൽ നിന്ന് 94.02 കോടിയും, തെരഞ്ഞെടുപ്പ് ട്രസ്റ്റിൽ നിന്ന് ഒരു കോടിയും ലഭിച്ചിട്ടുണ്ട്.
പാർട്ടിക്ക് തെരഞ്ഞെടുപ്പ് ബോണ്ടായി 10.07 കോടി രൂപയും, വിവധ കമ്പനിയുടമകളിൽ നിന്ന് 24.46 കോടി രൂപയും, തെരഞ്ഞടുപ്പ് ട്രസ്റ്റുകളിൽ നിന്ന് 7.36 കോടി രൂപയും ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2019-20 കാലയളവിൽ തെരഞ്ഞെടുപ്പിനായി 864 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചതെങ്കിൽ 2020-21 ൽ തെരഞ്ഞെടുപ്പിനായി 91.35 കോടിയാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡൽഹിയിൽ നിർമ്മിക്കുന്ന പുതിയ പാർട്ടി ഓഫീസിന് വേണ്ടിയടക്കമുളള പദ്ധതികൾക്കായി 2019ൽ 169 കോടി രൂപ ചെലവഴിച്ചു. 2021ൽ 207.95 കോടിയാണ് ഇങ്ങനെ പാർട്ടി ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Congress income decreased in to Rs 285 crore the report is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here