Advertisement

വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്

April 8, 2022
2 minutes Read

വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരം സി ഡബ്ല്യു സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. (Illegal adoption Police file case against child’s mother)

കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് വിവരം. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ പി എം തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും അഡ്വ പി എം തോമസ് പറഞ്ഞു. കുട്ടിയുടെ യഥാര്‍ഥ മാതാവിനെ വിളിച്ചുവരുത്തുമെന്നും പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Illegal adoption Police file case against child’s mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top