Advertisement

മൂവാറ്റുപുഴ ജപ്തി വിവാദം; കടബാധ്യത അടച്ചുതീര്‍ത്ത് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ

April 8, 2022
2 minutes Read
Mathew Kuzhal Nadan pays off debt foreclosure

വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ബാധ്യതയായ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ എംഎല്‍എ നല്‍കുന്ന തുക മതിയെന്ന് കുടുംബം തീരുമാനിച്ചതോടെ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്.

കഴിഞ്ഞയാഴ്ചയാണ് അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Read Also : സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്ത് നല്‍കുകയായിരുന്നു.

Story Highlights: Mathew Kuzhal Nadan pays off debt foreclosure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top