Advertisement

കൊവിഡ് എക്‌സ് ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചതായി സൂചന

April 9, 2022
3 minutes Read
covid xe suspected to be reported in india

കൊവിഡ് XE വകഭേദം ഇന്ത്യയിൽ സ്ഥീരികരിച്ചതായി സൂചന. ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയിലാണ് എക്‌സി.ഇ സാന്നിധ്യം കണ്ടെത്തിയത്. ( covid xe suspected to be reported in india )

മുംബൈയിൽനിന്ന് വഡോദരയിൽ എത്തിയ ആൾക്കാണ് രോഗബാധ കണ്ടെത്തിയതായി സംശയിക്കുന്നത്. അന്തിമ സ്ഥിരീകരണത്തിനായുള്ള ജനിതക ശ്രേണീകരണ പരിശോധന തുടരുകയാണ്.

Read Also : കൊവിഡ് വ്യാപനം; ഷാംഗ്ഹായിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക്

കഴിഞ്ഞ ദിവസം മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച ഒരാളിൽ എക്‌സ്.ഇ വകഭേദം കണ്ടെത്തിയതായി ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയം തള്ളുകയായിരുന്നു. അതേസമയം എക്‌സ്.ഇ ഇന്ത്യയിൽ ആശങ്കജനകമായ സാഹചര്യം സ്യഷ്ടിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

Story Highlights: covid xe suspected to be reported in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top