ക്രിക്കറ്റ് പരിശീലനത്തിനായി പോയിരുന്നത് ഈ ബസിൽ; ബാല്യകാല ഓർമകളുമായി സച്ചിൻ

ക്രിക്കറ്റ് പ്രേമികളുടെ അല്ല ഇന്ത്യക്കാരുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് സച്ചിൻ. സച്ചിൻ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറിയ പ്രായത്തിൽ ക്രിക്കറ്റ് പരിശീലനത്തിന് സ്ഥിരമായി പോയിരുന്ന ബസിനെ കുറിച്ചുള്ള ഓർമകളാണ് സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ബാല്യകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് ഇതെന്നാണ് സച്ചിൻ കുറിച്ചത്. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് എല്ലാ ദിവസവും 315ആം ബസിൽ സഞ്ചരിച്ചാണ് സച്ചിൻ ശിവാജി പാര്‍ക്ക് ഗ്രൗണ്ടിലെത്തിയിരുന്നത്.
ബസിലെ അവസാനത്തെ സീറ്റാണ് തനിക്ക് ഇഷ്ടമെന്നും കളി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മിക്ക ദിവസങ്ങളിലും ആ സീറ്റ് ഒഴിഞ്ഞ് കിടക്കുമെന്നും സച്ചിൻ പറയുന്നു. തണുത്ത കാറ്റും കൊണ്ട് ആ സീറ്റിലിരുന്ന് മിക്ക ദിവസങ്ങളിലും താൻ ഉറങ്ങിപോകാറുണ്ട്. അതുകൊണ്ട് തന്നെ സ്റ്റോപ്പിലിറങ്ങാതെ അധിക ദൂരം പോയ അനുഭവങ്ങളും ഉണ്ടെന്ന് സച്ചിൻ പറയുന്നു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും 315ആം നമ്പര്‍ ബസ് കാണുകയാണ്. ദിവസം മുഴുവനുമുള്ള പ്രാക്ടീസിന് ശേഷം ഇതേ ബസില്‍ തിരിച്ചു വരുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്’- സച്ചിന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. തന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് സച്ചിൻ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകർ നിരവധി കമന്റുകളുമായി എത്തി. ഇതിനോടകം തന്നെ താരത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്.
Read Also : ഭൂമിയെ കാർന്നു തിന്നുന്ന വില്ലൻ; പ്രതിവര്‍ഷം 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം…
സച്ചിൻ എന്നത് ഇന്ത്യക്കാർക്ക് ഒരു വികാരം തന്നെയാണ്. കളിക്കളത്തിലെ ഇന്ത്യക്കാരുടെ മന്ത്രവും വിശ്വാസവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് താഴെയും ആളുകൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും പ്രകടമാണ്.
Story Highlights: sachin tendulkar travels down memory lane on bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here