Advertisement

കെ.എം.മാണി ഓര്‍മ്മയായിട്ട് ഇന്ന് മൂന്നു വര്‍ഷം

April 9, 2022
2 minutes Read

കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായകന്‍ കെ.എം.മാണി ഓര്‍മ്മയായിട്ട് ഇന്ന് 3 വര്‍ഷം. സമൂഹത്തിന്റെ നാനാതുറയിലുള്ളവരെല്ലാം ഇന്ന് കെ.എം.മാണിയുടെ ഓര്‍മ്മകള്‍ പൂക്കുന്ന തിരുനക്കര മൈതാനത്ത് ഒത്തു കൂടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊവിഡ് കവര്‍ന്നതിനാല്‍, ഇക്കുറി വിപുലമായ പരിപാടികളാണ് കെ.എം.മാണിയുടെ ഓര്‍മ്മദിനത്തില്‍ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക്, പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരം വയ്ക്കാനാകാത്ത മുഖം. ആ രാഷ്ട്രീയ നേതാവിന് പാഹമക്കാര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും മറ്റാര്‍ക്കും കേരളത്തില്‍ ലഭിച്ചിട്ടില്ല.

1965 മുതല്‍ 13 തവണയാണ് പാലായില്‍ നിന്നും കെ.എം.മാണി നിയമസഭയിലെത്തിയത്. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയിച്ചു എന്നത് മാത്രമല്ല 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റക്കോര്‍ഡും കെ.എം.മാണിക്ക് സ്വന്തം. 2019 ഏപ്രില്‍ ഒന്പതിന് കെ.എം.മാണി വിട പറഞ്ഞപ്പോള്‍ അതുകൊണ്ട് തന്നെ അത് പാലാക്കാരുടെ മാത്രം നഷ്ടമായിരുന്നില്ല.

കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും പിളര്‍പ്പിലും എല്ലാം ഒരു വശത്ത് കെ.എം.മാണിയുണ്ടായിരുന്നു. ബാര്‍ക്കോഴയില്‍ മുങ്ങിയെങ്കിലും പാലാക്കാരുടെ പിന്തുണ താങ്ങായി. ആ സ്‌നേഹം ഇന്നും അവര്‍ കാത്ത് സൂക്ഷിക്കുന്നു.

കെ.എം.മാണിക്ക് ശേഷം പാലാ കേരള കോണ്‍ഗ്രസിന് നഷ്ടമായതും പാര്‍ട്ടി പിളര്‍ന്നതും മറ്റൊരു ചരിത്രം. കെ.എം.മാണിക്ക് മുന്‍പും പിന്‍പും എന്ന് കേരളാ രാഷ്ട്രീയവും കേരളാ കോണ്‍ഗ്രസ് ചരിത്രവും മാറ്റിയെഴുതപ്പെട്ടു.

Story Highlights: three years today in the memory of KM Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top