Advertisement

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി

April 9, 2022
2 minutes Read

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി. എ.എന്‍.രാധാകൃഷ്ണന്‍, ഒ.എം.ശാലീന, ടി.പി.സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്റെ പേരിന് തന്നെയാണ് മുഖ്യപരിഗണന. ജില്ലയ്ക്ക് അകത്തുനിന്നുള്ള പ്രമുഖ നേതാക്കള്‍ തൃക്കാക്കരയില്‍ മത്സരത്തിനെത്തിയാല്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് എ.എന്‍.രാധാകൃഷ്ണന്റെ പേര് പരിഗണിക്കുന്നത്. ഒ.എം.ശാലീന, ടി.പി.സിന്ധുമോള്‍ എന്നിവര്‍ മഹിളാ മോര്‍ച്ച നേതാക്കളാണ്. ജില്ലാക്കകത്തു നിന്ന് തന്നെയുള്ള സജീവ പ്രവര്‍ത്തകരെന്ന നിലയിലാണ് ഇവരുടെ പേരുകളും പരിഗണിക്കുന്നത്. അന്തരിച്ച മുന്‍ എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ മുന്‍ നിര്‍ത്തി കൂടിയാണ് വനിതാ സ്ഥാനാര്‍ത്ഥികളേയും ബിജെപി പരിഗണിക്കുന്നത്.

കൂടാതെ പാര്‍ട്ടിക്ക് പുറത്തുനിന്ന് ഒരു പ്രമുഖ അഭിഭാഷകനേയും ബിജെപി പരിഗണിക്കുന്നു. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ചാല്‍ തൃക്കാക്കരയില്‍ പൊതു സ്വീകാര്യനെ അവതരിപ്പിക്കാമെന്നും നേതൃത്വം കരുതുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും.

Story Highlights: Thrikkakara Assembly by-election; BJP has been shortlisted as a possible candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top