ദേശീയ നായകന്‍, പ്രധാനമന്ത്രി പദം…ഒടുവില്‍ അടിപതറിയ ഇമ്രാന്‍

ദേശീയ നായകന്‍.. സൈന്യത്തിന്റെ പ്രിയപ്പെട്ടവന്‍… എല്ലാമുണ്ടായിരുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒടുവില്‍ ക്ലീന്‍ ഔട്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലെത്തി. ‘വാട്ട് എ ടൈം!! വളരെയധികം ആവേശം തോന്നുന്നു’ എന്നാണ് ഇമ്രാന്‍ അന്ന് പ്രതികരിച്ചത്. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെയും സായുധ സേനയുടെയും ഉപദേശത്തിന് വിരുദ്ധമായാണ് ഇമ്രാന്റെ റഷ്യന്‍ സന്ദര്‍ശനമെന്നും പിന്നാലെ റിപ്പോര്‍ട്ടുകളെത്തി.
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ലോകകിരീടം നേടിക്കൊടുത്ത നായകനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയും തന്ത്രപരമായ വൈദഗ്ധ്യമില്ലായ്മയും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധനേടിയ നിമിഷങ്ങളായി മോസ്‌കോ സന്ദര്‍ശനം വിലയിരുത്തപ്പെട്ടു. തന്റെ കക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പ്രതിപക്ഷത്തിലേക്ക് ചാഞ്ഞ ശേഷം രാജിവയ്ക്കുന്നതിനുപകരം ഭരണഘടനയെ പരിഹസിക്കുകയാണ് ഇമ്രാന്‍ ചെയ്തതെന്ന് വിമര്‍ശനങ്ങളുണ്ടായി.
ഇതിനെല്ലാം പുറമേ തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കാന്‍ ഗൂഡാലോചന നടക്കുകയാണെന്നും അതിനുപിന്നില്‍ വിദേശശക്തികളുണ്ടെന്നും അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഇമ്രാന്‍ ആരോപണങ്ങളുന്നയിച്ചു. ശേഷം പുതിയ തെരഞ്ഞെടുപ്പിനും ആഹ്വാനം ചെയ്തു. അവസാന പന്ത് വരെ കളിക്കും എന്ന ഇമ്രാന്റെ ക്രിക്കറ്റ് സമവാക്യം രാഷ്ട്രീയത്തിലും അലയടിച്ചു.
Read Also : ഇമ്രാന്‍ ഖാന്‍ പുറത്ത്; അവിശ്വാസ പ്രമേയം പാസായി
പാകിസ്താന്റെ ചരിത്രത്തില്‍ അട്ടിമറിയിലൂടെയോ സൈന്യത്തിന്റെ ഇടപെടല്‍ മൂലമോ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുക എന്നത് ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്താനുതകുന്ന കാര്യമല്ല. പാക് രാഷ്ട്രീയത്തില്‍ നവാസ് ഷെരീഫിനെയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയെയും പോലുള്ള പരിചയസമ്പന്നരായ രാഷ്ട്രീയക്കാര്‍ പോലും അതിജീവിച്ചിരുന്നില്ല. ഇസ്ലാമിക ക്ഷേമ രാഷ്ട്രമെന്ന അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കാണിച്ച അവഗണന, യുഎസ്‌നെതിരായ വിദേശ ബന്ധ ആരോപണം തുടങ്ങിയവയൊക്കെ സാഹചര്യങ്ങള്‍ ഇമ്രാനെതിരാക്കി. വിവാദങ്ങളും നാണക്കേടുകളും ഏറ്റുവാങ്ങി അധികാരമൊഴിഞ്ഞ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓര്‍മ്മിക്കപ്പെടും.
അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച ഇമ്രാന്‍ ഇറക്കുമതി സര്‍ക്കാരിനെതിരെ ദേശീയ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിരുന്നു. ഒടുവില്‍ ഇമ്രാന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങേണ്ടിവരുന്നു.
Story Highlights: National hero Imran Khan came to fall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here