കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ചാണ് കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് കട ഉടമകളുടെ ആരോപണം.
കെ.റ്റി.ഡി.എഫ്.സി എം.ഡിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട് കെ.എസ്ആർടിസി സ്റ്റാൻഡിലെ കടമുറികൾ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം.
Read Also : കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗത മന്ത്രിക്കെതിരെ സിപിഐ മുഖപത്രം
വൻ പൊലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ നവീകരണത്തിന് വേണ്ടിയാണ് കടകൾ ഒഴിപ്പിക്കുന്നതെന്നാണ് കെടിഡിഎഫ്സി പറയുന്നത്.
Story Highlights: Shops at kozhikode KSRTC stand are being evacuated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here