ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചു; 2 മരണം

ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്‌വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. 12 കാബിനുകളിലായി 50 പേർ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്‌വേയാണ് ഇത്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്.
Story Highlights: 2 Dead In Jharkhand Cable Car Accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here