Advertisement

കൊച്ചി വാട്ടര്‍ മെട്രോ ജെട്ടി: ചെന്നൈ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

April 11, 2022
3 minutes Read

കൊച്ചി വാട്ടര്‍ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. വാട്ടര്‍ ജെട്ടി നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനാണ് സ്‌റ്റേ. ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. (Kochi Water Metro Jetty: High Court stays Chennai Green Tribunal verdict)

വാട്ടര്‍ ജെട്ടി നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മുന്‍പ് ഹര്‍ജിക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഈ ഹര്‍ജി തള്ളിയിരുന്നു. പിന്നീട് ഹര്‍ജിക്കാരന്‍ സുപ്രീകോടതിയില്‍ പോയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. പിന്നീടാണ് ഹര്‍ജിക്കാരന്‍ ഹരിത ട്രിബ്യൂണലിനെ സമീപിക്കുന്നത്.

ഹൈക്കോടതിയുടേയും സുപ്രിംകോടതിയുടേയും നിരീക്ഷണങ്ങള്‍ പരാമര്‍ശിക്കാതെയാണ് ഹര്‍ജിക്കാരന്‍ ഹരിത ട്രിബ്യൂണലിനെ സമീപിച്ചതെന്ന് ബോധ്യപ്പെട്ട കോടതി ഇത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് വരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Story Highlights: Kochi Water Metro Jetty: High Court stays Chennai Green Tribunal verdict





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top