മോദി- ബൈഡന്‍ ചര്‍ച്ച: യുക്രൈനിലെ സാഹചര്യത്തില്‍ ലോകത്തിനാകെ ആശങ്കയുണ്ടെന്ന് ഇന്ത്യ

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി ബൈഡനോട് പറഞ്ഞു. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഇന്ത്യ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് ഇന്ത്യ പരമപ്രാധാന്യം കല്‍പ്പിക്കുന്നതന്നും അവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. (modi biden discussion ukraine )
പ്രതിരോധ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മില്‍ കരുത്തുറ്റ ബന്ധമാണുള്ളതെന്ന് ചര്‍ച്ചയ്ക്കിടെ ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖേദം പ്രകടിപ്പിച്ചു. യുദ്ധത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഒഴിപ്പിക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also : ‘ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാന്‍ ഒരുമിച്ച് പോരാടാം’; ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് മോദി
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും സ്വാഭാവികമായി തന്നെ പങ്കാളികളാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളിലേും ജനതയും മൂല്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ജോ ബൈഡനും അഭിപ്രായപ്പെട്ടു.
യുക്രൈനിലെ സാഹചര്യം വലിയ ആശങ്കയാണുണ്ടാക്കുന്നതെന്നും റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മോദി ബൈഡനോട് പറഞ്ഞു. ബൂച്ച കൂട്ടക്കൊലയെ മോദി ശക്തമായി അപലപിച്ചു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം ഡോളര്‍ മാറ്റി റൂബിള്‍ – രൂപ വിനിമയമാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദി-ബൈഡന്‍ ചര്‍ച്ച.
Story Highlights: modi biden discussion ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here