Advertisement

സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഒരുമിച്ചുള്ള ഏഴ് വർഷം; വസന്തത്തിന്റെ ഏഴാം നിറവിൽ ഫ്‌ളവേഴ്‌സ്…

April 12, 2022
1 minute Read

മലയാളികൾക്കൊപ്പമുള്ള ഫ്ളവേഴ്സിന്റെ യാത്രയ്ക്ക് ഇന്ന് ഏഴ് വയസ്സ്. വെറും ഏഴ് വർഷങ്ങളല്ല ആസ്വാദനത്തിന്റെയും ഒത്തുചേരലിന്റെയും ദുരിതങ്ങളിൽ ഒരുമിച്ച് നിന്ന് കൊണ്ടുള്ള അതിജീവനത്തിന്റെയും വർഷങ്ങളാണ് കടന്നുപോയത്. അതുകൊണ്ട് തന്നെയാണ് എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചാനലായി ഫ്‌ളവേഴ്‌സ് ഇന്നും മുന്നിൽ നിൽക്കുന്നത്. ഫ്‌ളവേഴ്‌സ് ടി വി മലയാളികൾക്ക് സമ്മാനിച്ചത് കാഴ്ചയുടെ, ആസ്വാദനത്തിന്റെ പുതിയൊരു ലോകമാണ്. കഴിഞ്ഞ ഏഴു വർഷങ്ങളിൽ മലയാളിയ്‌ക്കൊപ്പം മാറാനും വളരാനും ഫ്‌ളവേഴ്‌സ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് നല്കുന്നതെന്തും അവർക്ക് പ്രിയപെട്ടതാകണമെന്നത് ഓരോ പരിപാടി ഒരുക്കുന്നതിലും ഫ്‌ളവേഴ്‌സ് തെളിയിച്ചു. അതുതന്നെയാണ് ഈ ചാനലിന്റെ ജനപ്രീതിയ്ക്കുള്ള കാരണവും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്ളവേഴ്സ് ചാനലിന്റെ പ്രേക്ഷകരാണ്. മലയാളികൾ ഇന്നുവരെ ആസ്വദിച്ചറിഞ്ഞിട്ടില്ലാത്ത നൂതനാവിഷ്‌കാരങ്ങൾ ഫ്‌ളവേഴ്‌സ് അവതരിപ്പിച്ചു. ഈ ദൃശ്യവിസ്മയങ്ങൾ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.

2015 ഏപ്രില്‍ 12- നാണ് ഫ്ളവേഴ്‌സ് സംപ്രേഷണം ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളിയുടെ കാഴ്ചാശീലങ്ങൾക്ക് ഫ്‌ളവേഴ്‌സ് പുതുനിർവചനം നൽകി. വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ താരസങ്കല്‍പ്പത്തെയും ടെലിവിഷന്‍ബോധങ്ങളെയും ഫ്ളവേഴ്‌സ് മാറ്റിമറിച്ചു. ഈ ഏഴു വർഷത്തിനിടയിൽ മലയാളികൾ ഇഷ്ടപെട്ട നിരവധി പ്രോഗ്രാമുകൾ ചാനലിൽ കൊണ്ടുവന്നു. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് സാധാരണക്കാരുടെ കഥ പറഞ്ഞും അവരുടെ ഇഷ്ടങ്ങളെ ചേർത്ത് നിർത്തിയും ഫ്‌ളവേഴ്‌സ് നടത്തിയ യാത്ര അഭിനന്ദനീയം തന്നെയാണ്.

മലയാളത്തിലെ സീരിയൽ സങ്കൽപങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഫ്‌ളവേഴ്‌സ് ഉപ്പും മുളകും അവതരിപ്പിച്ചത്. കുട്ടികളുടെ കുറുമ്പും പാട്ടുമായി ടോപ് സിംഗറും മലയാളികളെ പൊട്ടിചിരിപ്പിച്ച് സ്റ്റാർ മാജിക്കും സാധാരണക്കാരന്റെ കഴിവുകൾക്ക് പൊതുവേദി ഒരുക്കി കോമഡി ഉത്സവും ശ്രദ്ധ നേടി. ടെലിവിഷൻ താരങ്ങൾക്കിടയിലേക്ക് താരമൂല്യം ഒട്ടും കുറയാതെ തന്നെ ഫ്‌ളവേഴ്‌സ് സാധാരണക്കാരന് അവസരങ്ങൾ നൽകി. മലയാളികൾ ഇന്നുവരെ കാണാത്ത നൂതനാവിഷ്‌കാരവുമായാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വേറിട്ട ദൃശ്യ വിസ്മയം ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും ഏറെ അഭിമാനകരം. വിജ്ഞാനവും വിനോദവും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ പോഗ്രാമിലൂടെ സാധിച്ചു. കാഴ്ചകളുടെ നിറവസന്തം കേരളക്കരയ്ക്ക് സമ്മാനിച്ച ഫ്ളവേഴ്സിന് പിറന്നാൾ ആശംസകൾ…

Story Highlights: Flowers TV celebrating 7th anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top