Advertisement

കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്റിവെനം

April 13, 2022
1 minute Read
cobra bitten Snake catcher Kollam

കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.

Story Highlights: cobra bitten Snake catcher Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top