ഉത്സവത്തിനിടെ രണ്ടേകാൽ വയസുകാരനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ

ഓച്ചാറി വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ രണ്ടേകാൽ വയസുകാരനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ. ഓച്ചിറ പായിക്കുഴി സ്വദേശിയായ അഭിജിത്ത് (21), സഹോദരൻ അനിജിത്ത് (19), ചിറയിൽ വീട്ടിൽ വിനീത് (20) എന്നിവരെയാണ് ഓച്ചിറ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളുടെ കൂട്ടുകാരനായ രഞ്ചുവെന്നയാൾ കുട്ടിയുടെ പിതാവ് അഖിലിൽ നിന്ന് രണ്ടുവർഷം മുമ്പ് സ്വർണക്കമ്മൽ വാങ്ങി പണയം വച്ചിരുന്നു.
വർഷങ്ങൽ പിന്നിട്ടിട്ടും കമ്മൽ തിരികെയെടുത്ത് കൊടുക്കാതിരുന്നതിനെ തുടർന്ന് അഖിലിന്റെ ഭാര്യ രഞ്ചുവിനോട് കമ്മലിന്റെ വില ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഇവർതമ്മിൽ വഴക്കും ബഹളവുമുണ്ടായിരുന്നു.
Read Also : പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം
മകനൊപ്പം ഓച്ചിറ വലിയകുളങ്ങര ക്ഷേത്രോത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് അപ്രതീക്ഷിതമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് ചുടുകട്ട കൊണ്ടുള്ള ഇടിയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന രഞ്ചുവിനെ കഴിഞ്ഞ 7ന് പൊലീസ് പിടികൂടിയിരുന്നു.
Story Highlights: Man arrested for trying to kill two-and-a-half-year-old boy and his father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here