കള്ളപ്പണം വെളുപ്പിച്ചെന്ന് കേസ്; പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം എംകെ അഷ്റഫ് അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഡൽഹിയിൽ വച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
2020l രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഇതേ തുടർന്ന് പോപ്പുലർ ഫ്രണ്ടിൻ്റെ വിവിധ നേതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് അഷ്റഫ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്. 18ന് കൊച്ചി ഇഡി ആസ്ഥാനത്തേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും. എന്നാൽ, കൃത്യമായ തെളിവുകളുണ്ടെന്നും രണ്ട് വർഷത്തെ സമഗ്ര അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ് എന്നും ഇഡി വൃത്തങ്ങൾ പറയുന്നു.
Story Highlights: money laundering popular front arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here