കൈനീട്ടം കൊടുത്തതിന് വിമർശിച്ചവർ ചൊറിയൻ മാക്രികൾ : സുരേഷ് ഗോപി

താൻ കുരുന്നുകൾക്ക് കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി എം.പി. കൈനീട്ടം കൊടുത്തതിന് വിമർശിച്ചവർ ചൊറിയൻമാക്രികൾ ആണെന്നും സുരേഷ് ഗോപി പരിഹസിച്ചു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നൽകിയത് വിവാദമായിരുന്നു.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നൽകാൻ ശാന്തിക്കാർ വ്യക്തികളിൽ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോർഡ് ഉത്തരവിറിക്കി. വിഷുദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നവർക്ക് നൽകാൻ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്ഗോപി എംപി നൽകിയത്.
ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബിജെപി ജില്ലാഘടകമായിരുന്നു സംഘാടകർ. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപി മേൽശാന്തിക്ക് പണം നൽകി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നൽകിയത്.
Read Also : വിഷു കൈനീട്ടം വിതരണം ചെയ്ത് സുരേഷ് ഗോപി; കാൽ തൊട്ട് വണങ്ങി സ്ത്രീകൾ; വിവാദം
വിഷുദിനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നൽകാനാണ് പണം കൈമാറിയത്. സംഭവമറിഞ്ഞ തൃശൂർ എംഎൽഎ പി ബാലചന്ദ്രൻറെ നേതൃത്വത്തിൽ സിപിഐഎം, സിപിഐ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം അധികൃതരെ നേരിൽകണ്ടായിരുന്നു പ്രതിഷേധമറിയിക്കൽ. സുരേഷ്ഗോപിയുടെ വിഷുകൈ നീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആരോപണം.
ഇതോടെ കൊച്ചിൻ ദേവസ്വം ബോർഡ് വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്നും ശാന്തിമാർ പണം കൈപ്പറ്റതുരെന്ന്
ഉത്തരവിറക്കി. ചില വ്യക്തികൾ വിഷുകൈനീട്ടത്തിന്റെ പേരിൽ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് വിലക്കെന്ന് ദേവസ്വത്തിന്റെ വാർത്താകുറിപ്പിൽ പറയുന്നുണ്ട്.
Story Highlights: suresh gopi about vishu kaineettam controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here