സൗദി കേന്ദ്രബാങ്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാരെ സംരക്ഷിക്കുന്നതിനായി സൗദി കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയില്‍ സാമ്പത്തിക തട്ടിപ്പ് വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിദിന കൈമാറ്റത്തിനുള്ള പരിധി പഴയ രീതിയിലേക്ക് പുനസ്ഥാപിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ഓണ്‍ലൈനായി ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. (The Saudi Central Bank (SAMA) has lifted a temporary ban)
പണത്തിന്റെ രാജ്യാന്തര കൈമാറ്റത്തിനും പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിനുമുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതും പഴയ രീതിയില്‍ തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്. പ്രതിദിന ഇടപാടുകളുടെ പരിധി പഴയ രീതിയിലാക്കിയിട്ടുണ്ടെങ്കിലും വ്യക്തികള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും സൗദി കേന്ദ്രബാങ്ക് അറിയിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും വഞ്ചനയ്ക്കുമെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് സൗദി കേന്ദ്രബാങ്ക് നിര്‍ദേശിച്ചിരുന്നു. പാസ് വേര്‍ഡുകളും ഒടിപികളും പിന്‍ നമ്പരുകളും ആരുമായും പങ്കുവയ്ക്കരുതെന്നും ബാങ്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ഓര്‍മിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ വ്യാപ്തി മനസിലാക്കിയ ശേഷമായിരുന്നു നിര്‍ദേശം.
Story Highlights: The Saudi Central Bank (SAMA) has lifted a temporary ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here