ദീപക് ചഹാർ നാല് മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്; ഐപിഎലും ടി-20 ലോകകപ്പും നഷ്ടമാവും

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിരിക്കെ പരുക്കേറ്റ പേസർ ദീപക് ചഹാർ നാലു മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ താരത്തിന് ഐപിഎലും ടി-20 ലോകകപ്പും നഷ്ടമാവും. കഴിഞ്ഞ ദിവസമാണ് ദീപക് ചഹാറിനു പരുക്കേറ്റത്. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച ചഹാർ ഐപിഎലിൽ ഇതുവരെ കളിക്കാത്തത് ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
ഒരു മാസത്തിലധികമായി ചഹാർ എൻസിഐയിലുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിലാണ് താരത്തിനു പരുക്കേറ്റത്. ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് ഐപിഎൽ തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. തുടയിലാണ് ചഹാറിനു പരുക്കേറ്റത്.
Story Highlights: deepak chahar injury update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here