Advertisement

കരാറുകാരന്റെ മരണം: പണിമുടക്കുമെന്ന് വെല്ലുവിളിച്ച് കര്‍ണാടകയിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

April 14, 2022
2 minutes Read

കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് വെല്ലുവിളിയുമായി കര്‍ണാടകയിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയോഷന്റെ വെല്ലുവിളി. കമ്മീഷന്‍ റാക്കറ്റിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കണമെന്നുമാണ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയോഷന്‍ ആവശ്യപ്പെടുന്നത്. (Karnataka contractors’ association threatens to halt work)

സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യപ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കൈയില്‍ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.

സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്തോഷിന്റെ ബന്ധുക്കളും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും. കമ്മീഷന്‍ മാഫിയയ്‌ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Story Highlights: Karnataka contractors’ association threatens to halt work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top