Advertisement

മുൻ മന്ത്രി മിഫ്താ ഇസ്മയിൽ പാക്ക് ധനകാര്യ മേധാവിയാകുമെന്ന് റിപ്പോർട്ട്

April 14, 2022
2 minutes Read
Pak's ex-finance minister Miftah Ismail to be named finance chief

പാകിസ്താൻ മുൻ ധനമന്ത്രി മിഫ്താ ഇസ്മയിലിനെ പുതിയ ധനകാര്യ മേധാവിയായി നിയമിച്ചേക്കും. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായുള്ള നിർണായക ചർച്ചകൾക്ക് മുന്നോടിയാണ് തീരുമാനം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇസ്മായിലിന്റെയും മറ്റ് കാബിനറ്റിന്റെയും പേര് നൽകുമെന്ന് യുകെ മാധ്യമങ്ങളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാകിസ്താൻ. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ സമ്മാനങ്ങൾ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തോഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ തന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വിൽക്കുകയുമായിരുന്നു എന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആരോപണത്തെ തുടർന്ന് ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന സമ്മാനങ്ങൾ പകുതി പണം അടച്ചാൽ ഭരണാധികാരികൾക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പകുതി പണ൦ അടയ്ക്കാൻ തയാറായില്ലെന്നും ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു.

Story Highlights: Pak’s ex-finance minister Miftah Ismail to be named finance chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top