രാജസ്ഥാന്റെയല്ല, ഇന്ത്യയുടെയും ഫിനിഷറാവാൻ എനിക്ക് കഴിയും: റിയൻ പരഗ്

തനിക്ക് രാജസ്ഥാൻ റോയൽസിൻ്റെ മാത്രമല്ല, ഇന്ത്യൻ ടീമിൻ്റെയും ഫിനിഷറാവാൻ സാധിക്കുമെന്ന് അസം ക്യാപ്റ്റൻ റിയൻ പരഗ്. ഈ വർഷം ഐപിഎലിൽ മൂന്ന് ഇന്നിംഗ്സുകൾ കളിച്ച പരഗ് 147 ശരാശരിയിൽ വെറും 25 റൺസാണ് നേടിയിരിക്കുന്നത്. പരഗിനെ പുറത്തിരുത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ, യുവതാരത്തിൻ്റെ ഫിനിഷിംഗ് മികവിൽ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് വിശ്വസിക്കുന്നുണ്ട്.
“രാജസ്ഥാൻ്റെ മാത്രമല്ല, വരും വർഷങ്ങളിൽ ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച ഫിനിഷറാവാൻ എനിക്ക് കഴിയും. എനിക്ക് അതിനുള്ള കഴിവുണ്ട്. ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും ഫീൽഡിംഗിലും എനിക്ക് കഴിവുണ്ട്. അതെ, എനിക്ക് കുറേയേറെ മേഖലകളിൽ പുരോഗതി കൈവരിക്കാനുണ്ട്. സ്ഥിരത വരേണ്ടതുണ്ട്. പക്ഷേ, ഇന്ത്യക്കും രാജസ്ഥാൻ റോയൽസിനും വേണ്ടി എനിക്ക് നല്ല പ്രകടനം നടത്താൻ സാധിക്കും.”- പരഗ് പറഞ്ഞു.
2018 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്ന താരമാണ് പരഗ്. 2019 ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് പരഗിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ആ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ഫിഫ്റ്റിയടിച്ച താരം ഐപിഎലിൽ അർധസെഞ്ചുറീ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഫിഫ്റ്റിയടിക്കുമ്പോൾ 17 വർഷവും 175 ദിവസവുമായിരുന്നു പരഗിൻ്റെ പ്രായം. ഇക്കഴിഞ്ഞ ലേലത്തിൽ 3.80 കോടി രൂപ മുടക്കി പരഗിനെ രാജസ്ഥാൻ വീണ്ടും ടീമിലെത്തിച്ചു.
Story Highlights: Riyan parag rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here