ജീപ്പോടിക്കവെ കുഴഞ്ഞുവീണ് യുവാവ്; രക്ഷയ്‌ക്കെത്തിയത് അതുവഴി കടന്നുപോയ സുരഭി ലക്ഷ്മി

കോഴിക്കോട് നഗരത്തിൽ കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ അതുവഴി പോയ സുരഭി ലക്ഷ്മി ഉടൻ വണ്ടി നിർത്തി പൊലീസിൽ വിവമറിയിച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ( surabhi lakshmi saves life )
ഏപ്രിൽ 12നാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
Read Also : പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരുടെ പെരുമാറ്റം തുറന്ന് കാട്ടി സുരഭിലക്ഷ്മി
ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കൾ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യർത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയിൽ ഇവർ പെടുകയും താരം വണ്ടി നിർത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയി.
യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കി.
Story Highlights: surabhi lakshmi saves life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here