ഡൽഹി മെട്രോയിൽ ആത്മഹത്യാ ശ്രമം; രക്ഷക്കെത്തി സുരക്ഷാ ജീവനക്കാരൻ

ഡൽഹി മെട്രോയിൽ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിലെ അക്ഷർധാം സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടിയാണ് 25 വയസ്സുകാരിയായ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് യുവതിയെ രക്ഷിച്ചത്. യുവതിയുടെ ആത്മഹത്യാ ശ്രമത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“പുലർച്ചെ ഏഴരയോടെ കെട്ടിടത്തിനു മുകളിൽ കയറി ചാടാനൊരുങ്ങി നിൽക്കുന്ന യുവതിയെ ഒരു സുരക്ഷാ ജീവനക്കാരൻ കണ്ടു. അവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ യുവതി അതിനു തയ്യാറായില്ല. ഇതിനിടെ താഴെ മറ്റ് ചില ജോലിക്കാർ ചേർന്ന് ഒരു ബ്ലാങ്കറ്റ് വിരിച്ചു. യുവതി ഈ ബ്ലാങ്കറ്റിലേക്കാണ് ചാടിയത്. അതുകൊണ്ട് തന്നെ ചെറിയ പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു.”- ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights: woman suicide attempt delhi metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here