Advertisement

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; മൂന്ന് മാസം കൂടി ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച്

April 15, 2022
3 minutes Read

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. (Actress assault case: Time allowed for further investigation ends today)

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലത്തേക്ക് വേഗത കുറയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സിആര്‍പിസി 173(8) പ്രകാരം അന്വേഷണത്തിനു തടസമില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. കേസില്‍ കാവ്യക്ക് പുതിയ നോട്ടീസ് നല്‍കുന്നതിലും ഉടന്‍ തീരുമാനമുണ്ടാവും.

Story Highlights: Actress assault case: Time allowed for further investigation ends today


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top